കുഞ്ഞാലി മരക്കാര്‍ രാജ്യസ്‌നേഹിയായിരുന്നുവെന്ന് പ്രിയദർശൻ

കുഞ്ഞാലി മരക്കാര്‍ രാജ്യസ്‌നേഹിയായിരുന്നുവെന്ന് പ്രിയദർശൻ

മരക്കാർ അറബിക്കടലിന്റെ സിംഹം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന വാർത്ത നേരത്തെ വന്നിരുന്നു. ഇപ്പോൾ അതിൻറെ ഒരുക്കങ്ങളിലാണ് അണിയറപ്രവർത്തകരും മോഹൻലാൽ ഫാൻസും. ചിത്രം ഡിസംബർ 2ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. അറുന്നൂറിലധികം ഫാൻസ്‌ ഷോയുമായി ചിത്രം വലിയ രീതിയിൽ ആണ് റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. ഇതിൻറെ ആവേശത്തിലാണ് മലയാള സിനിമാസ്വാദകർ.

മരക്കാറിന് ജാതിക്കും മതത്തിനും മുകളിലാണ് രാജ്യമെന്നും കുഞ്ഞാലി മരക്കാര്‍ രാജ്യസ്‌നേഹിയാണെന്നും പറയുകയാണ് സംവിധായകൻ പ്രിയദര്‍ശന്‍. താൻ ഈ സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന സന്ദേശവും ഇതാണെന്നും അദ്ദേഹം പറഞ്ഞു.അത് ചെയ്യാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ഞാലി മരക്കാറിന് കഴിഞ്ഞെങ്കില്‍ എന്തുകൊണ്ടാണ് നമ്മള്‍ക്ക് മതത്തിനും ജാതിക്കുമെല്ലാം മുകളില്‍ രാജ്യത്തെ കാണാന്‍ സാധിക്കാത്തതെന്നും അദ്ദേഹം ചെയ്തിച്ചു. ദ ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മതമോ രാഷ്ട്രീയമോ സിനിമയില്‍ ഇല്ല. അത് അങ്ങനെ തന്നെയായിരിക്കണം’, എന്നും പ്രിയദര്‍ശന്‍ പറഞ്ഞു.

മരക്കാർ: അറബിക്കടലിന്റെ സിംഹം പ്രിയദർശൻ രചനയും സംവിധാനവും നിർവ്വഹിച്ച ചരിത്ര യുദ്ധ ചിത്രമാണ്. അനി ശശിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മൂൺഷോട്ട് എന്റർടൈൻമെന്റ്‌സും കോൺഫിഡന്റ് ഗ്രൂപ്പും ചേർന്ന് ആശിർവാദ് സിനിമാസാണ് ചിത്രം നിർമ്മിച്ചത്. ചിത്രത്തിൽ മോഹൻലാൽ ആണ് ടൈറ്റിൽ റോളിൽ എത്തുന്നത്. ചിത്രത്തിൽ അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, മുകേഷ്, സിദ്ദിഖ്, നെടുമുടി വേണു, പ്രണവ് മോഹൻലാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 67-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ, ഈ ചിത്രം മൂന്ന് അവാർഡുകൾ നേടി – മികച്ച ഫീച്ചർ ഫിലിം, മികച്ച സ്പെഷ്യൽ ഇഫക്റ്റുകൾ, മികച്ച വസ്ത്രാലങ്കാരം.

Leave A Reply
error: Content is protected !!