ഹാൾട്ട് സ്റ്റേഷനുകളിൽ തീവണ്ടികൾ നിർത്തണം

ഹാൾട്ട് സ്റ്റേഷനുകളിൽ തീവണ്ടികൾ നിർത്തണം

വടകര :   കോവിഡ് പ്രതിസന്ധിയെത്തുടർന്ന് പാസഞ്ചർ വണ്ടികൾ എക്സ്പ്രസ് വണ്ടികളായി ഓടുന്നതിനാൽ  ഹാൾട്ട് സ്റ്റേഷനുകളിൽ വണ്ടികളൊന്നും നിർത്തുന്നില്ല. കോവിഡ് പ്രതിസന്ധിഏറെകുറെ മാറി വന്നിട്ടും   പാസഞ്ചർ വണ്ടികൾ എക്സ്പ്രസ് വണ്ടിയായി ഓടുന്നു.ഇത് മൂലം സ്റ്റേഷനുകൾ  കാടുകയറി കിടക്കുന്നു.

നാദാപുരം റോഡ്, മുക്കാളി ,വെള്ളയിൽ, ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ എന്നിവിടങ്ങളിലെ റെയിൽവേ ഹാൾട്ട് സ്റ്റേഷനുകളിൽ തീവണ്ടികൾ നിർത്തിയിട്ട് രണ്ടുവർഷമായി. കണ്ണൂർ-കോയമ്പത്തൂർ(നമ്പർ 56650, 56651), മംഗലാപുരം-കോയമ്പത്തൂർ(56323 56324), തൃശ്ശൂർ-കണ്ണൂർ(56602, 56603), കോഴിക്കോട് -കണ്ണൂർ(56652, 56653) എന്നീ പാസഞ്ചർ വണ്ടികളാണ് ഈ സ്റ്റേഷനുകളിൽ നിർത്തിയിരുന്നത്.

സ്വകാര്യവ്യക്തികൾ കമ്മിഷൻ അടിസ്ഥാനത്തിൽ ടിക്കറ്റ് വിൽക്കുന്ന സ്റ്റേഷനുകളാണ് ഹാൾട്ട് സ്റ്റേഷനുകൾ. രാവിലെയും വൈകീട്ടും ഒട്ടേറെ യാത്രക്കാർ പാസഞ്ചർ വണ്ടികളിൽ കയറാൻ ഈ ഹാൾട്ട് സ്റ്റേഷൻ ഉപയോഗപ്പെടുത്തുമായിരുന്നു. വിദ്യാർഥികൾ, സർക്കാർ ജീവനക്കാർ,  വ്യാപാരികൾ, വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവരെല്ലാം ഈ സ്റ്റേഷനിൽ കയറാനും ഇറങ്ങാനുമുണ്ടാവും.

കോഴിക്കോട് സിവിൽ സ്റ്റേഷനിലേക്ക് പോകേണ്ട യാത്രക്കാർ വെള്ളയിൽ സ്റ്റേഷനിലിറങ്ങിയാണ് തുടർയാത്ര നടത്തുന്നത്. ഹാൾട്ട് സ്റ്റേഷനുകളിൽ നേരത്തെ  പോലെ വണ്ടികൾ നിർത്തണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്)  ജില്ലാ  ജനറൽ സെക്രട്ടറി  പ്രദീപ് ചോമ്പാല  ആവശ്യപ്പെട്ടു

Leave A Reply
error: Content is protected !!