ആര്‍ത്തവം നേരത്തെയാകാൻ ഇതാ കുറച്ച് ടിപ്സ്..

ആര്‍ത്തവം നേരത്തെയാകാൻ ഇതാ കുറച്ച് ടിപ്സ്..

ആർത്തവം എന്നത് സ്ത്രീ ശരീരത്തിൽ ഉണ്ടാകുന്ന സ്വാഭാവിക പ്രക്രിയയാണ്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളിലാത്ത സ്ത്രീകളുടെ ആർത്തവചക്രം കൃത്യം 28 ദിവസം കൂടുമ്പോൾ തന്നെ വരുന്നു. ആർത്തവം മാറ്റിവയ്ക്കാനോ മുൻ‌കൂട്ടി വരുത്താനോ കഴിയുന്ന നിരവധി മരുന്നുകളും അതുപോലെ തന്നെ നന്നായി പ്രവർത്തിക്കുന്ന ചില പ്രകൃതിദത്ത പരിഹാരങ്ങളുമുണ്ട്.അത് എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം…

എള്ള്

എള്ളും ശരീരത്തിലെ താപം വർധിപ്പിക്കുന്ന ആഹാര പദാർത്ഥമാണ്. ഒരു സ്പൂൺ എള്ള് അല്പം ശർക്കര ചേർത്ത് രണ്ട് നേരം കഴിക്കുന്നത് ആർത്തവം നേരത്തെ വരാൻ വളരെയധികം സഹായിക്കും.

മാതളം

മാതളനാരങ്ങാ ശരീരത്തിൽ ഈസ്ട്രജൻ ഉത്പാദിപ്പിക്കുകയും അത് വഴി ആർത്തവം നേരെത്തെയാക്കാൻ സാധിക്കുകയും ചെയ്യും. നിത്യവും മാതളനാരങ്ങ നീര് കുടിക്കുകയോ മാതളനാരങ്ങ കഴിക്കുകയോ ചെയ്യുന്നത് നല്ലതാണ്.

പൈനാപ്പിൾ

പൈനാപ്പിൾ ശരീരത്തിലെ ചൂട് വർദ്ധിപ്പിക്കുകയും ഈസ്ട്രജൻ ഉത്തേജിപ്പിക്കുകയും ചെയ്ത് ആർത്തവം നേരത്തേയാകാൻ സഹായിക്കുന്നു.

പപ്പായ

പപ്പായ ശരീരത്തിലെ താപം വർധിപ്പിക്കുന്നതിനോടൊപ്പം ഈസ്ട്രജൻ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. തുടർ‌ന്ന് ആർത്തവം നേരെത്തെ സംഭവിക്കുന്നു. ആർത്തവത്തോടടുത്ത ഒരാഴ്ച മുൻപ് പതിവായി പപ്പായ കഴിക്കുക.

Leave A Reply
error: Content is protected !!