ഇംഗ്ലീഷ് ചാനലില്‍ ബോട്ട് മുങ്ങി; 31 അഭയാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ഇംഗ്ലീഷ് ചാനലില്‍ ബോട്ട് മുങ്ങി; 31 അഭയാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ലണ്ടന്‍: ഇംഗ്ലീഷ് ചാനലില്‍ ബോട്ടകടത്തിൽ 31 മരണം. ഫ്രഞ്ച് തുറമുഖ നഗരമായ കാലെസില്‍ നിന്നും ഇംഗ്ലീഷ് ചാനലിലൂടെ അനധികൃതമായി ബ്രിട്ടനിലേക്ക് സഞ്ചരിക്കുകയായിരുന്ന അഭയാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്.  അപകടത്തിൽ മരിച്ചവർ അഭയാര്‍ത്ഥികളാണ്. ഇതിൽ 5 സ്ത്രീകളും ഒരു പെണ്‍കുട്ടിയും ഉള്‍പ്പെടുന്നു.

 

ഇംഗ്ലീഷ് ചാനലില്‍ ഇന്നുവരെയുണ്ടായതില്‍ വച്ച്‌ ഏറ്റവും വലിയ ദുരന്തമാണിതെന്ന് ഫ്രഞ്ച് അധികൃതര്‍ പറഞ്ഞു.  അപകടസമയം 34 പേരാണ് ബോട്ടിലുണ്ടായിരുന്നത്. അപകടത്തില്‍ പെട്ട രണ്ടു പേരെ രക്ഷപ്പെടുത്തിയെങ്കിലും ഒരാളെ കാണാതായിട്ടുണ്ട്.

ബുധനാഴ്ച പ്രാദേശിക സമയം വൈകിട്ട് 5 മണിയോടെ കാലെസിനു സമീപത്ത് മത്സ്യബന്ധനത്തിനായി പോയവരാണ് അപകടവിവരം ആദ്യമറിയുന്നത്. മരിച്ചവര്‍ ഏതു രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നത് വ്യക്തമല്ല. ഫ്രഞ്ച്, ബ്രിട്ടീഷ് സേനകളും തീരരക്ഷാ സേനയും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!