നോ​യി​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്​ പ്ര​ധാ​ന​മ​ന്ത്രി ത​റ​ക്ക​ല്ലി​ട്ടു

നോ​യി​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്​ പ്ര​ധാ​ന​മ​ന്ത്രി ത​റ​ക്ക​ല്ലി​ട്ടു

ന്യൂ​ഡ​ല്‍​ഹി: യുപിയിലെ നോ​യി​ഡയിൽ അ​ന്താ​രാ​ഷ​്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​റ​ക്ക​ല്ലി​ട്ടു. 1,334 ഹെ​ക്​​ട​റി​ല്‍ വി​മാ​ന അ​റ്റ​കു​റ്റ​പ​ണി, കാ​ര്‍​ഗോ സൗ​ക​ര്യ​ങ്ങ​ളോ​ടെ നി​ര്‍​മാ​ണം ന​ട​ത്തു​ന്ന​ത്​ സൂ​റി​ച്ച്‌​ എ​യ​ര്‍​പോ​ര്‍​ട്ട്​ ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ആ​ണ്.

ഡ​ല്‍​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍​നി​ന്ന്​ 80 കി​ലോ​മീ​റ്റ​ര്‍ മാ​ത്രം അ​ക​ലെ നി​ര്‍​മി​ക്കു​ന്ന പു​തി​യ വി​മാ​ന​ത്താ​വ​ളം യു.​പി​യി​ലെ അ​ഞ്ചാ​മ​ത്തെ​യും ഡ​ല്‍​ഹി ദേ​ശീ​യ ത​ല​സ്​​ഥാ​ന മേ​ഖ​ല​യി​ലെ ര​ണ്ടാ​മ​ത്തെ​യും അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​മാ​ണ്. 8,914 കോ​ടി രൂ​പ ചെ​ല​വി​ട്ട്​ 2024ല്‍ ​ആ​ദ്യ​ഘ​ട്ടം പൂ​ര്‍​ത്തി​യാ​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

 

കാ​ര്‍​ഷി​ക മേ​ഖ​ല​യാ​യ പ​ടി​ഞ്ഞാ​റ​ന്‍ യു.​പി​യി​ലെ​യും ​ആ​ഗ്ര, അ​ലീ​ഗ​ഢ്​, ഗാ​സി​യാ​ബാ​ദ്​ മേ​ഖ​ല​ക​ളി​ലെ​യും വോ​ട്ടു​ക​ളി​ല്‍ ക​ണ്ണു​വെ​ക്കു​ന്ന​തു കൂ​ടി​യാ​ണ്​ കേ​ന്ദ്ര, സം​സ്​​ഥാ​ന ബി.​ജെ.​പി സ​ര്‍​ക്കാ​റു​ക​ളു​ടെ യോ​ജി​ച്ച ന​ട​പ​ടി.

 

 

Leave A Reply
error: Content is protected !!