കു​പ്ര​സി​ദ്ധ മോ​ഷ്​​ടാ​വ്​ പിടിയിൽ; പിടികൂടിയത് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ

കു​പ്ര​സി​ദ്ധ മോ​ഷ്​​ടാ​വ്​ പിടിയിൽ; പിടികൂടിയത് നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ

എ​ട​പ്പാ​ൾ: കു​പ്ര​സി​ദ്ധ മോ​ഷ്​​ടാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. വീ​ടി​ന​ക​ത്ത് ക​യ​റി മോ​ഷ​ണം ന​ട​ത്തി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെയാണ് മോഷ്ടാവിനെ പിടികൂടിയത്. ഷൊ​ർ​ണൂ​ർ ക​യി​ലി​യാ​ട് സ്വ​ദേ​ശി ചീ​ര​ൻ​കു​ഴി മ​ണി​ക​ണ്ഠ​ൻ (49) ആ​ണ് അറസ്റ്റിലായത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 5.30ഓ​ടെ​യാ​ണ് സം​ഭ​വം നടന്നത്. കാ​ല​ടി വാ​രി​യ​ത്ത് ബാ​ബു​വിന്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. ബാ​ബു​വിന്റെ ഭാ​ര്യ പു​റ​ത്തെ ബാ​ത്റൂ​മി​ൽ പോ​യ സ​മ​യ​ത്ത് മോ​ഷ്​​ടാ​വ് വീ​ടി​ന് അ​ക​ത്ത് ക​യ​റുകയായിരുന്നു. തു​ട​ർ​ന്ന് മു​റി​യി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ബാ​ബു​വിന്റെ മാ​താ​വ് വി​ലാ​സി​നി​യു​ടെ മാ​ല​യും മൊ​ബൈ​ൽ ഫോ​ണും ബാ​ഗും ക​വ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Leave A Reply
error: Content is protected !!