ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ക​ണ്ണൂ​രി​ലെ​ത്തി​ച്ച് യുവതിയെ പീ​ഡി​പ്പിക്കാൻ ശ്രമം; ഒരാൾ പിടിയിൽ ​

ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ക​ണ്ണൂ​രി​ലെ​ത്തി​ച്ച് യുവതിയെ പീ​ഡി​പ്പിക്കാൻ ശ്രമം; ഒരാൾ പിടിയിൽ ​

ക​ണ്ണൂ​ർ: അമ്പല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ ഇ​രു​പ​തു​കാ​രി​യെ ബം​ഗ​ളൂ​രു​വി​ൽ നി​ന്നും ക​ണ്ണൂ​രി​ൽ എത്തിച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​റ്റൊ​രാ​ൾ കടന്നു കളഞ്ഞു. ക​ണ്ണൂ​ർ സി​റ്റി മ​ര​ക്കാ​ർ ക​ണ്ടി സ്വ​ദേ​ശി​യാ​യ ഷാ​ഹി​ദി (21) നെ​യാ​ണ് എ​ട​ക്കാ​ട് സി​ഐ മ​ഹേ​ഷ് ക​ണ്ട​മ്പേത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​സി​ലെ മ​റ്റൊ​രു പ്ര​തി​യാ​യ പൊ​തു​വാ​ച്ചേ​രി സ്വ​ദേ​ശി​യാ​യ മു​നീ​റാ​ണ് ഒ​ളി​വി​ൽ പോ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ ത​ന്ന​ട​യി​ൽ വ​ച്ചാ​യി​രു​ന്നു സം​ഭ​വം നടന്നത്.യു​വ​തി​യും പ്ര​തി​ക​ളും സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ബം​ഗ​ളൂ​രു​വി​ൽ വ​ച്ചാ​ണ് യു​വ​തി ഇ​രു​വ​രെ​യും പ​രി​ച​യ​പെ​ടു​ന്ന​ത്. തു​ട​ർ​ന്ന് മൂ​ന്ന് പേ​രും ചേ​ർ​ന്ന് ക​ണ്ണൂ​രി​ൽ എത്തുകയായിരുന്നു.

Leave A Reply
error: Content is protected !!