ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ വന്‍ ഭൂചലനം

ഇന്ത്യ-മ്യാന്‍മാര്‍ അതിര്‍ത്തിയില്‍ വന്‍ ഭൂചലനം

ന്യൂഡല്‍ഹി: ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയില്‍ വൻ ഭൂചലനം. മിസോറമിലെ ഐസോളില്‍ നിന്ന് 126 കിമീ അകലെ തെക്കു കിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം എന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനലത്തിന്റെ പ്രകമ്ബനം കൊല്‍ക്കത്തയിലും ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലും വരെ അനുഭവപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.15ഓടെയാണ് ഭൂകമ്ബം ഉണ്ടായത്. 5.53ന് രണ്ടാമതും ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്.

 

തൃപുര, മണിപ്പൂര്‍, മിസോറം, അസം എന്നിവിടങ്ങളില്‍ ഭൂകമ്ബത്തിന്റെ പ്രകമ്ബനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടര്‍ന്ന് നാശനഷ്ടങ്ങള്‍ ഉണ്ടായോ എന്നത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങള്‍ ലഭ്യമായിട്ടില്ല.

Leave A Reply
error: Content is protected !!