മുതിർന്ന കൊറിയോഗ്രാഫർ ശിവ ശങ്കറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു: പിന്തുണയുമായി സോനു സൂദ്

മുതിർന്ന കൊറിയോഗ്രാഫർ ശിവ ശങ്കറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു: പിന്തുണയുമായി സോനു സൂദ്

പ്രശസ്ത നൃത്തസംവിധായകനും ദേശീയ അവാർഡ് ജേതാവുമായ ശിവ ശങ്കർ മാസ്റ്റർ അടുത്തിടെ കൊവിഡ്-19ന് പോസിറ്റീവ് സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിൻറെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അദ്ദേഹത്തിന്റെ ശ്വാസകോശത്തിന്റെ 75 ശതമാനവും രോഗബാധിതമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രത്യക്ഷത്തിൽ, അദ്ദേഹത്തിന്റെ മൂത്തമകനും കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചു, അയാളും ഗുരുതരാവസ്ഥയിലാണ്.

അതേസമയം അദ്ദേഹത്തിൻറെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം തേടുകയാണ് കുടുംബാംഗങ്ങൾ. നിരവധി പേർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്യുകയും ഫണ്ട് ശേഖരിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്തു.ശിവശങ്കർ മാസ്റ്ററുടെ കുടുംബത്തിന് സിനിമാ മേഖലയിലെ പ്രമുഖരും പിന്തുണയുമായി എത്തുന്നുണ്ട്. ഇപ്പോഴിതാ നടനും മനുഷ്യസ്‌നേഹിയുമായ സോനു സൂദും ശിവശങ്കർ മാസ്റ്ററെ പിന്തുണച്ചു. “ഞാൻ ഇതിനകം കുടുംബവുമായി ബന്ധപ്പെട്ടു, അദ്ദേഹത്തിൻറെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമിക്കും,” സോനു സൂദ് ട്വീറ്റ് ചെയ്തു. ശിവശങ്കർ മാസ്റ്ററുടെ ഭാര്യയും കൊവിഡ്-19 പോസിറ്റീവ് ആണെന്നും ഇപ്പോൾ ഹോം ക്വാറന്റൈനിൽ ആണെന്നും കേൾക്കുന്നു. ഇളയമകൻ അജയ് കൃഷ്ണ ഇപ്പോൾ കുടുംബത്തെ മുഴുവൻ നോക്കുകയാണ്.

Leave A Reply
error: Content is protected !!