എ.ടി.എമ്മുകളിൽ നിറയ്ക്കാൻ നൽകിയ പണം തട്ടി; ഗ്രാമപഞ്ചായത്തംഗമടക്കം നാലുപേർ അറസ്റ്റിൽ

എ.ടി.എമ്മുകളിൽ നിറയ്ക്കാൻ നൽകിയ പണം തട്ടി; ഗ്രാമപഞ്ചായത്തംഗമടക്കം നാലുപേർ അറസ്റ്റിൽ

മലപ്പുറം: എ.ടി.എമ്മുകളിൽ നിറയ്ക്കാൻ നൽകിയ 1.59 കോടി രൂപ തിരിമറി നടത്തിയ സംഭവത്തിൽ ഗ്രാമപഞ്ചായത്തംഗമുൾപ്പെടെ സ്വകാര്യ ഏജൻസിയിലെ നാലുപേരെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര ഊരകം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡംഗം എൻ.ടി. ഷിബു (31), കോഡൂർ ചട്ടിപ്പറമ്പ് സ്വദേശി എം.പി. ശശിധരൻ (32), മഞ്ചേരി മുള്ളമ്പാറ സ്വദേശി എം.ടി. മഹിത്ത് (34), കാവന്നൂർ ഇരുവേറ്റി സ്വദേശി കൃഷ്ണരാജ് (28) എന്നിവരാണ് പിടിയിലായത്.

എ.ടി.എമ്മുകളിൽ പണം നിറയ്ക്കുന്ന, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സി.എം.എസ്. ഇൻഫോ സിസ്റ്റം എന്ന സ്വകാര്യ ഏജൻസിയുടെ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. 2021 ജൂൺ മുതൽ നവംബർ വരെയുള്ള ആറുമാസ കാലയളവിനിടയിലാണ് പണം നഷ്ടപ്പെട്ടത്.

Leave A Reply
error: Content is protected !!