കൊവിഡിനെ നിര്‍മാര്‍ജ്ജനം ചെയ്യാനാവില്ല; നിയന്ത്രണം മാത്രമാണ് പോംവഴിയെന്ന് ആരോഗ്യ വിദഗ്ധർ

കൊവിഡിനെ നിര്‍മാര്‍ജ്ജനം ചെയ്യാനാവില്ല; നിയന്ത്രണം മാത്രമാണ് പോംവഴിയെന്ന് ആരോഗ്യ വിദഗ്ധർ

വാഷിംഗ്ടണ്‍: പോളിയോ, വസൂരി തുടങ്ങിയ രോഗങ്ങള്‍ നിര്‍മാര്‍ജ്ജനം ചെയ്തത് പോലെ കൊവിഡിനെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സാധിക്കില്ലെന്ന് ആരോഗ്യ വിദഗ്ധർ.

നിയന്ത്രണം മാത്രാമാണ് പോംവഴിയെന്നും കൊവിഡിനെ ഒരിക്കലും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സാധിക്കില്ലെന്നും അമേരിക്കന്‍ ആരോഗ്യ വിദഗ്ധന്‍ ഡോക്ടര്‍ ആന്റണി ഫോസി അറിയിച്ചു.

രോഗവ്യാപനക്ഷമതയാണ് നിര്‍മാര്‍ജ്ജനത്തിന് തടസ്സമായി നില്‍ക്കുന്നത്. വാക്സിനേഷന്‍ മാത്രമാണ് ഇപ്പോള്‍ നമുക്ക് മുന്നിലുള്ള ഏക രക്ഷാമാര്‍ഗ്ഗമെന്നും അദ്ദേഹം വ്യക്തമാക്കി.

 

അമേരിക്കയിലും യൂറോപ്പിലും കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 

Leave A Reply
error: Content is protected !!