കേ​ര​ള മാ​തൃ​ക​യി​ൽ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ രാ​ജ്യ​വ്യാ​പ​ക​മാ​ക്ക​ണമെന്ന് മ​ന്ത്രി അ​നി​ൽ

കേ​ര​ള മാ​തൃ​ക​യി​ൽ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ രാ​ജ്യ​വ്യാ​പ​ക​മാ​ക്ക​ണമെന്ന് മ​ന്ത്രി അ​നി​ൽ

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് ന​ട​പ്പി​ലാ​ക്കി​യ മാ​തൃ​ക​യി​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ഭ​ക്ഷ്യ-​സി​വി​ൽ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ. കേ​ന്ദ്ര ഭ​ക്ഷ്യ-​പൊ​തു​വി​ത​ര​ണ മ​ന്ത്രി പീ​യു​ഷ് ഗോ​യ​ൽ ഡ​ൽ​ഹി​യി​ൽ വി​ളി​ച്ചു ചേ​ർ​ത്ത സം​സ്ഥാ​ന ഭ​ക്ഷ്യ മ​ന്ത്രി​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കേ​ര​ള​ത്തി​ൽ കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം ലോ​ക്ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ച ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ണു​ക​ൾ സ്ഥാ​പി​ച്ച് രോ​ഗി​ക​ൾ​ക്കും നി​ർ​ധ​ന​ർ​ക്കും മ​റ്റ് വി​ഭാ​ഗ​ങ്ങ​ൾ​ക്കും സൗ​ജ​ന്യ ഭ​ക്ഷ​ണം ന​ൽ​കി​യ​താ​യി മ​ന്ത്രി യോ​ഗ​ത്തി​ൽ വ്യക്തമാക്കി.

Leave A Reply
error: Content is protected !!