ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; കൂടുതൽ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി

ആർഎസ്എസ് പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; കൂടുതൽ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കി

പാലക്കാട്ട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുന്നു. ആദ്യം പിടിയിലായ പ്രതിയുമായി അന്വേഷണസംഘം വീണ്ടും തെളിവെടുപ്പ് നടത്തി. കൊലയാളികൾ സഞ്ചരിച്ച കാർ ഉപേക്ഷിച്ച കുഴൽമന്ദത്തും പ്രതിയുടെ വീട്ടിലും കടയിലുമാണ് തെളിവെടുപ്പ് നടത്തിയത്.

കൊലപാതകത്തിനുപിന്നിൽ ഗൂഢാലോചന നടത്തിയവരെക്കൂടി കണ്ടെത്താനാണ് ഇപ്പോൾ പോലീസിന്റെ ശ്രമം. കേസ് അന്വേഷണം എൻഐഎക്ക് വിടണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പിടിയിലായ രണ്ടാമത്തെ പ്രതിയെയും കോടതി റിമാൻഡ് ചെയ്തിരുന്നു.

Leave A Reply
error: Content is protected !!