സ്വീ​ഡ​ന്റെ പ്ര​ധാ​ന​മ​ന്ത്രിയായി മ​ഗ്​​ദ​ലീ​ന ആ​ൻ​ഡേ​ഴ്​​സ​ൺ വീണ്ടും തെരഞ്ഞെടുക്കപ്പെ​ട്ടേക്കും

സ്വീ​ഡ​ന്റെ പ്ര​ധാ​ന​മ​ന്ത്രിയായി മ​ഗ്​​ദ​ലീ​ന ആ​ൻ​ഡേ​ഴ്​​സ​ൺ വീണ്ടും തെരഞ്ഞെടുക്കപ്പെ​ട്ടേക്കും

സ്​​റ്റോ​ക്​​ഹോം: സ്വീ​ഡ​ന്റെ പ്ര​ധാ​ന​മ​ന്ത്രിയായി മ​ഗ്​​ദ​ലീ​ന ആ​ൻ​ഡേ​ഴ്​​സ​ൺ വീണ്ടും തെരഞ്ഞെടുക്കപ്പെ​ട്ടേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ചു​മ​ത​ല​യേ​റ്റ് 12 മ​ണി​ക്കൂ​റി​നു​ശേ​ഷം രാജിവെച്ച സ്വീ​ഡ​െൻറ ആ​ദ്യ വ​നി​ത പ്ര​ധാ​ന​മ​ന്ത്രിയാണ്​ മ​ഗ്​​ദ​ലീ​ന ആ​ൻ​ഡേ​ഴ്​​സ​ൺ. സോ​ഷ്യ​ൽ ഡെ​മോ​ക്രാ​റ്റ്​ നേ​താ​വായ മഗ്​ദലീനക്ക്​ ദ്വികക്ഷി സ​ർ​ക്കാ​റി​ൽ​നി​ന്ന് ഗ്രീ​ൻ പാ​ർ​ട്ടി പി​ന്മാ​റി​യ​തോ​ടെ​യാ​ണ് രാ​ജി​വെ​ക്കേണ്ടി വന്ന​ത്.

ഗ്രീൻ പാർട്ടി, പ്രതിപക്ഷമായ സോഷ്യലിസ്​റ്റ്​ ലെഫ്​റ്റ്​ പാർട്ടി എന്നിവ മഗ്​ദലീനയെ പിന്തുണച്ചേക്കും. ഇതിന്​ പുറമെ സെൻറർ പാർട്ടി തെരഞ്ഞെടുപ്പിൽ നിന്ന്​ വിട്ടു നിൽക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്​. ഇതോടെ അവർക്ക്​ വീണ്ടും അധികാരത്തിലേറാൻ വഴി തെളിയും.

Leave A Reply
error: Content is protected !!