തെരുവുനായ്ക്കളെ പിടികൂടാന്‍ ടെണ്ടര്‍

തെരുവുനായ്ക്കളെ പിടികൂടാന്‍ ടെണ്ടര്‍

ആലപ്പുഴ: തെരുവുനായ്ക്കളെ പിടികൂടാന്‍ ടെണ്ടര്‍ ക്ഷണിക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന് പ്രത്യേക യോഗത്തില്‍ ധാരണയായി.ജന്തുക്ഷേമ ബോര്‍ഡ് നിഷ്കര്‍ഷിക്കുന്ന യോഗ്യതകളുള്ള സംഘടനകള്‍ക്കാണ് ടെണ്ടര്‍ നല്‍കുക . ഇവര്‍ പിടിക്കുന്ന നായ്ക്കളെ പാര്‍പ്പിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് ഷെല്‍ട്ടര്‍ സംവിധാനം ഒരുക്കും.

പേ വിഷബാധ സംശയിക്കുന്ന നായ്ക്കളെ പെട്ടന്നുതന്നെ പിടികൂടും. കുടുംബശ്രീയുടെയോ, പരിചയ സമ്ബന്നരായ നായ പിടുത്തക്കാരുടെയോ സഹായത്തോടെ പിടിക്കുന്ന ഇത്തരം നായ്ക്കളെ കണിച്ചുകുളങ്ങരയിലെ കേന്ദ്രത്തിലേക്ക് മാറ്റും. ഇതിനുള്ള ചെലവ് നഗരസഭ വഹിക്കും

Leave A Reply
error: Content is protected !!