ലോറി ഇടിച്ച്‌ വിദ്യാർത്ഥിക്ക് പരിക്ക്

ലോറി ഇടിച്ച്‌ വിദ്യാർത്ഥിക്ക് പരിക്ക്

അമ്ബലപ്പുഴ: പറവൂര്‍ വാട്ടര്‍ വര്‍ക്ക്സിനു സമീപം ലോറി ഇടിച്ച്‌ വിദ്യാർത്ഥിക്ക് പരിക്ക്.കുട്ടി സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്നു. കപ്പക്കട കിഴക്ക് പനന്താനം വീട്ടില്‍ അഭിലാഷിന്റെ മകന്‍ ആദിത്യനാണ് (13) പരിക്കേറ്റത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വകാര്യ ട്യൂഷന്‍ സെന്ററിലേക്ക് പോകുകയായിരുന്ന ആദിത്യന്റെ സൈക്കിളില്‍ പിന്നില്‍ നിന്നു വന്ന ലോറി ഇടിക്കുകയായിരുന്നു.

Leave A Reply
error: Content is protected !!