” നന്ദി നിതിൻ രഞ്ജി പണിക്കർ, 90 കളിലെ തീപ്പൊരി സുരേഷ് ഗോപിയെ തിരികെ കൊണ്ടുവന്നതിന്” : കാവലിനെ പ്രശംസിച്ച് സംവിധായകൻ സന്തോഷ് നായർ

” നന്ദി നിതിൻ രഞ്ജി പണിക്കർ, 90 കളിലെ തീപ്പൊരി സുരേഷ് ഗോപിയെ തിരികെ കൊണ്ടുവന്നതിന്” : കാവലിനെ പ്രശംസിച്ച് സംവിധായകൻ സന്തോഷ് നായർ

നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി ചിത്രം ആണ് കാവൽ. കേരളത്തിൽ തീയറ്ററുകൾ കഴിഞ്ഞ മാസം തുറന്നതോടെ ചിത്രങ്ങൾ എത്തി തുടങ്ങുകയാണ്. ആദ്യ വലിയ റിലീസ് ആയി കുറുപ്പ് 12ന് എത്തി. ചിത്രം വലിയ വിജയം നേടുകയും ചെയ്തു.  അതിന് ശേഷം സൂപ്പർതാരങ്ങളുടെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഏറ്റവും ആദ്യം തീയറ്ററിൽ എത്തിയത് സുരേഷ് ഗോപി ചിത്രം കാവൽ ആണ്. ചിത്രം ഇന്നലെ തീയറ്ററിൽ പ്രദർശനത്തിന് എത്തി. ഏറെ ആകാംഷയോടെ കാത്തിരുന്ന സുരേഷ് ഗോപി ചിത്രമാണ് കാവൽ.

ആദ്യ ദിനം മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് സംവിധായകൻ സന്തോഷ് നായർ. സുരേഷ് ഗോപിയുടെ തിരിച്ചുവരവാണ് കാവൽ എന്നാണ് അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

 

സന്തോഷ് നായരുടെ ഫേസ്ബുക് പോസ്റ്റ്:

കാവൽ – നന്ദി നിതിൻ രഞ്ജി പണിക്കർ, 90 കളിലെ തീപ്പൊരി സുരേഷ് ഗോപിയെ തിരികെ കൊണ്ടുവന്നതിന്! മാസ് പടത്തിൽ വളരെ കയ്യടക്കത്തോടെ ഇമോഷണൽ രംഗങ്ങൾ ചേർത്ത് രസകരമായി തിരക്കഥ ഒരുക്കിയിരിക്കുന്നു. Ranjin raj ൻ്റെ ഗംഭീര background music Nikhil s Praveen ൻ്റെ മനോഹരമായ visuals Suresh Gopi എന്ന സൂപ്പർ സ്റ്റാറിൻ്റെ ഗംഭീര തിരിച്ചുവരവ് എല്ലാം കൊണ്ടും.

 

Leave A Reply
error: Content is protected !!