ചൈനയിൽ കുടുംബാസൂത്രണ നയത്തിൽ മാറ്റം; രണ്ടിൽക്കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് സഹായം

ചൈനയിൽ കുടുംബാസൂത്രണ നയത്തിൽ മാറ്റം; രണ്ടിൽക്കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് സഹായം

ബീജിങ്: ജനസംഖ്യയിൽ പ്രായമാകുന്നവരുടെ എണ്ണം കൂടുകയും ജനനനിരക്ക് കുറയുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ കുടുംബാസൂത്രണ നയത്തിൽ മാറ്റം വരുത്തി സർക്കാർ.

രണ്ടോ അതിലധികമോ കുട്ടികളുള്ള കുടുംബങ്ങൾക്ക് വാടകവീടിന് സഹായധനം അനുവദിക്കാനാണ് ചൈനീസ് സർക്കാറിന്റെ പുതിയ നീക്കം. ആദ്യായാണ് ഇത്തരമൊരു നീക്കം.

മൂന്ന് കുട്ടികൾ അനുവദിക്കുന്ന നയതീരുമാനത്തിന്റെ തുടർ നീക്കമെന്ന നിലയിൽ കുട്ടികളെ വളർത്തുന്നതിനും വിദ്യാഭ്യാസ ചെലവുകൾ കുറയ്ക്കുന്നതിനും ‘ഫെർട്ടിലിറ്റി സൗഹൃദ സമൂഹം’ കെട്ടിപ്പടുക്കുന്നതിനും ലക്ഷ്യമിട്ടുള്ള നയരേഖ ജൂലായ്‌ ആദ്യത്തിൽ ചൈന പുറത്തിറക്കിയിരുന്നു. മൂന്ന് കുട്ടികളെ വളർത്താനുള്ള ചെലവ് ഒരു വീട് വാങ്ങാനുള്ളതിന് തുല്യമാണെന്നാണ് ചൈനീസ് മൈക്രോബ്ലോഗിങ് സൈറ്റായ വെയ്‌ബോ പറയുന്നത്.

 

Leave A Reply
error: Content is protected !!