കാപ്പ ലംഘനം; ജില്ലയില്‍ പ്രവേശിച്ചതിന് അറസ്റ്റു ചെയ്തു

കാപ്പ ലംഘനം; ജില്ലയില്‍ പ്രവേശിച്ചതിന് അറസ്റ്റു ചെയ്തു

ആലപ്പുഴ: കാപ്പ നിയമപ്രകാരം നാടുകടത്തിയതിനു ശേഷം വീണ്ടും ജില്ലയില്‍ പ്രവേശിച്ചതിന് മണ്ണഞ്ചേരി 23-ാം വാര്‍ഡില്‍ തകിടിവെളി വീട്ടില്‍ ശരത്ബാബുവിനെ പൊലീസ് അറസ്റ്റു ചെയ്തു.നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ശരത്ത് . അക്രമപ്രവര്‍ത്തനങ്ങള്‍ക്കു തടയിടുന്നതിന്റെ ഭാഗമായി ഡി.ഐ.ജിയുടെ ഉത്തരവു പ്രകാരമാണ് ജില്ലയില്‍ കയറുന്നത്തിന് വിലക്ക് ഏർപ്പെടുത്തിയത് . ഉത്തരവിനു ശേഷം പൊലീസ് നിരീക്ഷണത്തിലുമായിരുന്നു ശരത്ബാബു.

Leave A Reply
error: Content is protected !!