മുല്ലപ്പെരിയാറിൽ വീണ്ടും ജലനിരപ്പ് ഉയർന്നു; ജനങ്ങൾ ആശങ്കയിൽ

മുല്ലപ്പെരിയാറിൽ വീണ്ടും ജലനിരപ്പ് ഉയർന്നു; ജനങ്ങൾ ആശങ്കയിൽ

മുല്ലപ്പെരിയാർ ഡാമിൽ വീണ്ടും ആശങ്ക ഉയർത്തി ജലനിരപ്പ് ഉയർന്നു. ഈ പശ്ചാത്തലത്തിൽ അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുകയാണ്. സെക്കൻഡിൽ 798 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

കൂടുതൽ വെള്ളം ഒഴുക്കുന്നതിനായി സ്പിൽവേ ഷട്ടറുൾ കൂടുതൽ ഉയർത്തി. 3, 4 ഷട്ടറുകളാണ് 30 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. ഇന്ന് രാത്രി 10 മണി മുതൽ 661 ഘനയടി ജലം സ്പിൽവേയിലൂടെ അധികമായി പുറത്തു വിടുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചിരുന്നു.

Leave A Reply
error: Content is protected !!