സൈ​ബീ​രി​യ​യി​ൽ ക​ൽ​ക്ക​രി ഖ​നി​യി​ലുണ്ടായ തീ​പി​ടി​ത്ത​ത്തി​ൽ മരിച്ചവരുടെ എണ്ണം 52 ആ​യി

സൈ​ബീ​രി​യ​യി​ൽ ക​ൽ​ക്ക​രി ഖ​നി​യി​ലുണ്ടായ തീ​പി​ടി​ത്ത​ത്തി​ൽ മരിച്ചവരുടെ എണ്ണം 52 ആ​യി

മോ​സ്കോ: റ​ഷ്യ​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സൈ​ബീ​രി​യ​യി​ലെ ക​ൽ​ക്ക​രി ഖ​നി​യി​ൽ വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മരിച്ചവരുടെ എണ്ണം 52 ആയി.

തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ സൈ​ബീ​രി​യ​യി​ലെ കെ​മ​റോ​വോ മേ​ഖ​ല​യി​ലെ ലി​സ്റ്റു​വ്യാ​ഷാ​നി​യ ഖ​നി​യി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്ന് ടാ​സ് ന്യൂ​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

അപകടത്തിൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഖ​നി​യി​ൽ നി​ര​വ​ധി​പേ​ർ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തീ​പി​ടി​ത്ത​മു​ണ്ടാ​യ​പ്പോ​ൾ ഖ​നി​യി​ൽ 285 തൊ​ഴി​ലാ​ളി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് കെ​മ​റോ​വോ മേ​യ​ർ ഗ​വ​ർ​ണ​ർ സെ​ർ​ജി ടി​സി​വി​ലി​യോ​വ് പ​റ​ഞ്ഞു.

Leave A Reply
error: Content is protected !!