എൽജെഡി പിളർപ്പിലേക്ക്; ശ്രേയാംസ്‌കുമാറിനെ സസ്‌പെൻഡ് ചെയ്‌തേക്കും

എൽജെഡി പിളർപ്പിലേക്ക്; ശ്രേയാംസ്‌കുമാറിനെ സസ്‌പെൻഡ് ചെയ്‌തേക്കും

പിളർപ്പിനുശേഷമുള്ള എൽജെഡി വിമതവിഭാഗത്തിന്റെ നിർണായക യോഗം ഇന്ന് നടക്കും. എംവി ശ്രേയാംസ്‌കുമാറിനെതിരെ നടപടിയെടുക്കാൻ സാധ്യതയുണ്ട്. തുടർകാര്യങ്ങൾ തീരുമാനിക്കാൻ സംസ്ഥാന കൗൺസിൽ വിളിക്കാനും തീരുമാനം എടുക്കാനും സാധ്യത ഉണ്ട്.

ഷേയ്ഖ് പി. ഹാരിസിനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റുകയും സുരേന്ദ്രൻ പിള്ളയെ അച്ചടക്കലംഘനത്തിന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തതോടെയാണ് എൽജെഡിപിളർന്നത്. തങ്ങളാണ് യഥാർത്ഥ എൽജെഡി എന്ന അവകാശവാദവുമായി രംഗത്തുള്ള വിമതവിഭാഗം ഇന്ന് യോഗം ചേർന്നു തുടർനടപടികൾ ചർച്ച ചെയ്യും. എംവി ശ്രേയാംസ്‌കുമാറിനെതിരെ നടപടിയെടുക്കുന്നതാണ് യോഗത്തിന്റെ പ്രധാന അജണ്ട. സസ്‌പെൻഡ് ചെയ്യാനാണ് സാധ്യത. ഓൺലൈനായി വൈകിട്ട് മൂന്ന് മണിക്കാണ് യോഗം നടക്കുന്നത്.

Leave A Reply
error: Content is protected !!