സൗദിയില്‍ ഒരു കോവിഡ് മരണം കൂടി; ആകെ മരണസംഖ്യ 8,829 ആയി

സൗദിയില്‍ ഒരു കോവിഡ് മരണം കൂടി; ആകെ മരണസംഖ്യ 8,829 ആയി

റിയാദ്: സൗദിയില്‍ വ്യാഴാഴ്ച  ഒരു മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 8,829 ആയി. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 549,618 ഉം രോഗമുക്തരുടെ എണ്ണം 538,740 ഉം ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 28 പേര്‍ക്ക് ആണ് കൊവിഡ് ബാധ സ്ഥിരികരിച്ചത്. 38 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

2,049 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 48 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

Leave A Reply
error: Content is protected !!