ആള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോ. ജില്ലാ സമ്മേളനം 26ന്

ആള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോ. ജില്ലാ സമ്മേളനം 26ന്

ചേര്‍ത്തല:ആള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 26ന് നടക്കും . കുത്തിയതോട് ഭാസി മെമ്മോറിയല്‍ എന്‍.എസ്.എസ് ഹാളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കൊവിഡ് സാഹചര്യത്തില്‍ പ്രതിനിധി സമ്മേളനം മാത്രമാണ് നടത്തുന്നത്.ആറുമേഖലകളില്‍ നിന്നായി 105 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത് . 26ന് രാവിലെ ഫോട്ടോഗ്രാഫി പ്രദര്‍ശനം കോടംതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനീഷ് ഇല്ലിക്കല്‍ ഉദ്ഘാടനം ചെയ്യും.ബി.ആര്‍.സുദര്‍ശനന്‍ അദ്ധ്യക്ഷത വഹിക്കും .10.30ന് ജില്ലാ വനിതാ കോര്‍ഡിനേഷന്‍കമ്മി​റ്റി രൂപവത്കരണം കോടംതുരുത്ത് മെഡിക്കല്‍ ഓഫീസര്‍ ഡോ.നീനാചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

2ന് നടക്കുന്ന പ്രതിനിധിസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി മോനച്ചന്‍ തണ്ണിത്തോട് ഉദ്ഘാടനം ചെയ്യും.ബി.ആര്‍.സുദര്‍ശനന്‍ അദ്ധ്യക്ഷനാകും.സംസ്ഥാന വൈസ് പ്രസിഡന്റ് റോബിന്‍ എന്‍വീസ് സമ്മാനദാനവും ബി.രവീന്ദ്രന്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും നടത്തും.സംസ്ഥാന സെക്രട്ടറി അനില്‍മണക്കാട് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കും.വൈകിട്ട് പുതിയഭാരവാഹി തിരഞ്ഞെടുപ്പും നടക്കും.ജില്ലാസെക്രട്ടറി ബൈജുശലഭം,ആര്‍.ഉദയന്‍,ജോണിജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.

Leave A Reply
error: Content is protected !!