പ്രശസ്ത ഗാ​ന​ര​ച​യി​താ​വ് ബി​ച്ചു തി​രു​മ​ല നിര്യാതനായി

പ്രശസ്ത ഗാ​ന​ര​ച​യി​താ​വ് ബി​ച്ചു തി​രു​മ​ല നിര്യാതനായി

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി​ക​ൾ​ക്ക് ഏറെ പ്രിയങ്കരനായ നി​ര​വ​ധി പാ​ട്ടു​ക​ൾ സ​മ്മാ​നി​ച്ച ഗാ​ന​ര​ച​യി​താ​വ് ബി​ച്ചു തി​രു​മ​ല (80) നിര്യാതനായി. തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം സംഭവിച്ചത്.

അ​ഞ്ച് പ​തി​റ്റാ​ണ്ടോ​ളം മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്ത് സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന ബി​ച്ചു തി​രു​മ​ല എ​ന്ന ബി. ​ശി​വ​ശ​ങ്ക​ര​ൻ നാ​യ​രാ​ണ് സം​ഗീ​ത​ത്തി​ന്‍റെ ലോ​ക​ത്തോ​ട് വി​ട​പ​റ​ഞ്ഞ​ത്. നാ​ന്നൂ​റി​ലേ​റെ സി​നി​മ​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം ഗാ​ന​ങ്ങ​ളാ​ണ് ബി​ച്ചു തി​രു​മ​ല​യു​ടെ തൂ​ലി​ക​യി​ൽ​നി​ന്നു പി​റ​ന്ന​ത്. സി​നി​മാ ഗാ​ന​ങ്ങ​ളും ല​ളി​ത-​ഭ​ക്തി ഗാ​ന​ങ്ങ​ളു​മാ​യി അ​യ്യാ​യി​ര​ത്തി​ലേ​റെ ഗാ​ന​ങ്ങ​ൾ ര​ചി​ച്ചിട്ടുണ്ട്.

1972ൽ ​പു​റ​ത്തി​റ​ങ്ങി​യ ഭ​ജ​ഗോ​വി​ന്ദം സി​നി​മ​യി​ലൂ​ടെ​യാ​ണ് ച​ല​ച്ചി​ത്ര​ഗാ​ന​രം​ഗ​ത്തേ​യ്ക്ക് എത്തുന്നത്. 1981ലും 1991​ലും മി​ക​ച്ച ഗാ​ന​ര​ച​യി​താ​വി​നു​ള്ള സം​സ്ഥാ​ന ച​ല​ചി​ത്ര പു​ര​സ്കാ​രം നേ​ടി. സു​കു​മാ​ർ അ​ഴീ​ക്കോ​ട് ത​ത്വ​മ​സി പു​ര​സ്കാ​രം, കേ​ര​ള ഫി​ലിം ക്രി​ട്ടി​ക്സ് അ​സോ​സി​യേ​ഷ​ന്‍റെ ച​ല​ച്ചി​ത്ര​ര​ത്നം പു​ര​സ്കാ​രം, സ്വാ​തി–​പി ഭാ​സ്ക​ര​ൻ ഗാ​ന​സാ​ഹി​ത്യ​പു​ര​സ്കാ​രം തു​ട​ങ്ങി​യ​വ​യ്ക്കും അ​ർ​ഹ​നാ​യിട്ടുണ്ട്.

Leave A Reply
error: Content is protected !!