ഗോൾ പെരുമഴ: ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യ കാനഡയെ തകർത്തു

ഗോൾ പെരുമഴ: ജൂനിയർ ഹോക്കി ലോകകപ്പിൽ ഇന്ത്യ കാനഡയെ തകർത്തു

ഭുവനേശ്വർ: വ്യാഴാഴ്ച നടന്ന എഫ്‌ഐഎച്ച് പുരുഷ ജൂനിയർ ഹോക്കി ലോകകപ്പിലെ തങ്ങളുടെ രണ്ടാം പൂൾ ബി മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ കാനഡയെ തകർത്ത് ശക്തമായി തിരിച്ചടിച്ചു. ഒന്നിനെതിരെ പതിമൂന്ന് ഗോളുകൾക്കാണ് ഇന്ത്യ വിജയിച്ചത്.വൈസ് ക്യാപ്റ്റൻ സഞ്ജയ് തുടർച്ചയായ രണ്ടാം ഹാട്രിക്ക് നേടിയപ്പോൾ അരജീത് സിംഗ് ഹുണ്ടലും മൂന്ന് തവണ വലകുലുക്കി. തങ്ങളുടെ ടൂർണമെന്റ് ഓപ്പണറിൽ ഫ്രാൻസിനോട് 5-4ന് തോറ്റതിന് ശേഷം വമ്പൻ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്. സഞ്ജയ് (17, 32, 59), ഹുൻഡാൽ (40, 50, 51) എന്നിവർ മൂന്ന് ഗോളുകൾ വീതം നേടി മികച്ച പ്രകടനം നടത്തി.

വ്യാഴാഴ്‌ച പോളണ്ടിനെ 7-1ന് തോൽപിച്ച ഫ്രാൻസ്, രണ്ട് വിജയങ്ങളുമായി പൂൾ ബിയിൽ മുന്നിലാണ്, ഇന്ത്യ രണ്ടാം സ്ഥാനത്താണ്. ശനിയാഴ്ച നടക്കുന്ന അവസാന പൂൾ മത്സരത്തിൽ ഇന്ത്യ പോളണ്ടിനെ നേരിടും. ആദ്യ മത്സരത്തിലെ തോൽവിയുടെ ക്ഷീണം ഇന്നലെ രണ്ടാം മത്സരത്തിൽ ഇന്ത്യ തീർത്തു.

Leave A Reply
error: Content is protected !!