യുഎഇയില്‍ 77 പേര്‍ക്ക് കൂടി കൊവിഡ്; 88 പേർക്ക് രോഗമുക്തി

യുഎഇയില്‍ 77 പേര്‍ക്ക് കൂടി കൊവിഡ്; 88 പേർക്ക് രോഗമുക്തി

അബുദാബി: കഴിഞ്ഞ 24 മണിക്കൂറിനിടെ യുഎഇയില്‍  77 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന  88  പേർ കൂടി രോഗമുക്തരായതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പുതിയതായി നടത്തിയ 284,237 പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. അതേസമയം കൊവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ആകെ 9.96 കോടി പരിശോധനകളാണ് രാജ്യത്ത് നടത്തിയിട്ടുള്ളത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ  741,720 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 736,511 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.

2,145 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 3,064 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

Leave A Reply
error: Content is protected !!