മിനിലോറി ഇടിച്ച്‌​ റെയില്‍വേ ഗേറ്റ് തകര്‍ന്നു

മിനിലോറി ഇടിച്ച്‌​ റെയില്‍വേ ഗേറ്റ് തകര്‍ന്നു

കരുനാഗപ്പള്ളി: റെയില്‍വേ ഗേറ്റ് അടക്കുന്നതിടെ കടന്നുപോകാന്‍ ശ്രമിച്ച മിനിലോറി ഇടിച്ച്‌​ ഗേറ്റ് തകര്‍ന്നു.
പുതിയ ചക്കുവള്ളി റോഡില്‍ ചിറ്റുമൂലയില്‍ വ്യാഴാഴ്ച രാവിലെ 9.30 നായിരുന്നു സംഭവം. ഹൈഡ്രോളിക് സംവിധാനത്തിലുള്ള ഗേറ്റ് ഒടിഞ്ഞുമാറി. ഇതോടെ ഇതുവഴിയുള്ള വാഹനഗതാഗതം തടസ്സപ്പെട്ടു.

ഗേറ്റിന്റെ അറ്റകുറ്റപ്പണികൾ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വാഹനഗതാഗതം പുനരാംഭിക്കുകയുള്ളൂ. റെയില്‍വേ പൊലീസ് കേസെടുത്തു. കരുനാഗപ്പള്ളി പൊലീസും റെയില്‍വേ ഉദ്യോഗസ്ഥരും റെയില്‍വേ പൊലീസും സ്ഥലത്തെത്തി ലോറിയും ലോറിയിലുണ്ടായിരുന്നവരെയും കസ്​റ്റഡിയിലെടുത്തു.

Leave A Reply
error: Content is protected !!