മോഫിയുടെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും

മോഫിയുടെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് ആരംഭിക്കും

ആലുവയിൽ നിയമവിദ്യാർത്ഥിയായി പഠിച്ചിരുന്ന മോഫിയാ പർവീൺ ആത്മഹത്യ ചെയ്ത കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് അന്വേഷണം തുടങ്ങും. ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വി. രാജീവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല കൊടുത്തിരിക്കുന്നത്.

പൊലീസിനെതിരെ ആരോപണം ഉയർന്നതിനെ തുടർന്നാണ് മോഫിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ഇന്നലെ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറിയത്. മോഫിയയുടെ കുടുംബത്തിന്റെ പരാതിയും പൊലീസിനെതിരായ ആരോപണങ്ങളും അന്വേഷണ പരിധിയിൽ വരും.

അതേസമയം, ആരോപണവിധേയനായ സിഐ സുധീറിനെ സസ്‌പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസിന്റെ ജനപ്രതിനിധികൾ നടത്തുന്ന സ്റ്റേഷൻ ഉപേരാധ സമരം ഇന്നും തുടരും.

Leave A Reply
error: Content is protected !!