നെഞ്ചുവേദന; അണ്ണാ ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നെഞ്ചുവേദന; അണ്ണാ ഹസാരെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ ആശുപത്രിയിൽ. നെഞ്ചുവേദനയെ തുടർന്ന് വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ച ഹസാരെയെ ആൻജിയോഗ്രാഫിക്ക് വിധേയനാക്കി. പുനെയിലെ റൂബി ഹാൾ ക്ലിനിക്കിലാണ് പ്രവേശിപ്പിച്ചത്.

84കാരനായ ഹസാരെ ഇപ്പോൾ  നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന്‍റെ നില തൃപ്തികരമാണെന്ന് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു. ഹൃദയത്തിലെ കൊറോണറി ആർട്ടറിയിൽ അനുഭവപ്പെട്ട ചെറിയ ബ്ലോക്ക്​ നീക്കം ചെയ്തശേഷം നിലതൃപ്​തികരമാണെന്ന്​ ആശുപത്രി അധികൃതർ പറഞ്ഞു.

ചികിത്സ വിജയകരമായി പൂർത്തിയാക്കിയെന്നും ആ​േരാഗ്യ നില തൃപ്​തികരമാണ്​. 2-3 ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും റൂബി ഹാൾ ക്ലിനിക് മാനേജിംഗ് ട്രസ്റ്റിയും ചീഫ് കാർഡിയോളജിസ്റ്റുമായ ഡോ. ​​ഗ്രാന്‍റ്​ പറഞ്ഞു.

Leave A Reply
error: Content is protected !!