”സംസ്കാരമാണ് മെയിൻ..”; സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ

”സംസ്കാരമാണ് മെയിൻ..”; സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ

സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ. ഈ വർഷം ഇതുവരെ സ്ത്രീധന നിരോധന നിയമപ്രകാരം 32 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ 5 വർഷത്തിനിടെ സ്ത്രീധന പീഡനവുമായി ബന്ധപ്പെട്ട് ആകെ 52 പേരാണ് മരിച്ചത്. കഴിഞ്ഞ 5 വർഷങ്ങൾക്കിടെയുള്ള കണക്കുകളിലാണ് സംസ്ഥാനത്ത് സ്ത്രീധനത്തിന്റെ പേരിലുള്ള കുറ്റകൃത്യങ്ങൾ വർധിച്ചതായി വ്യക്തമാകുന്നത്.

ഇക്കാലയളവിൽ ആകെ രജിസ്റ്റർ ചെയ്തത് 77 കേസുകളാണെങ്കിൽ 32 എണ്ണവും കഴിഞ്ഞ പത്ത് മാസത്തിനിടെ രജിസ്റ്റർ ചെയ്തതാണ്. 2020ൽ എട്ടും, 2019ൽ പതിനൊന്നും, 2018ൽ ഒൻപതും, 2017ൽ പതിനേഴും കേസുകളായിരുന്നു സ്ത്രീധന നിരോധനനിയമപ്രകാരം രജിസ്റ്റർ ചെയ്തത്. ആറു വർഷത്തിനിടെ 47 കേസുകളിൽ കുറ്റപത്രം നൽകിയെങ്കിലും ഉത്രവധക്കേസിൽ മാത്രമാണ് പ്രതി ശിക്ഷിക്കപ്പെട്ടത്. മറ്റ് കേസുകളിൽ വിചാരണ നടപടികൾ എങ്ങുമെത്തിയിട്ടില്ല.

Leave A Reply
error: Content is protected !!