ഐതിഹാസിക കർഷകപ്രക്ഷോഭത്തിന് ഒരാണ്ട്; ആഘോഷമാക്കാൻ കർഷകർ

ഐതിഹാസിക കർഷകപ്രക്ഷോഭത്തിന് ഒരാണ്ട്; ആഘോഷമാക്കാൻ കർഷകർ

ന്യൂഡൽഹി: രാജ്യതലസ്ഥാനാതിർത്തികൾ സ്തംഭിപ്പിച്ച ഐതിഹാസിക കർഷകപ്രക്ഷോഭത്തിന് ഒരാണ്ട്. കർഷകർക്ക് മുമ്പിൽ കേന്ദ്രം മുട്ടു മടക്കിയതോടെ സമരവാർഷികം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് കർഷകർ.

രാജ്യമെമ്പാടും റാലികളും പ്രകടനങ്ങളും അരങ്ങേറുമെന്ന് സംയുക്ത കിസാൻ മോർച്ച അറിയിച്ചു. നിയമങ്ങൾ റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതോടെയാണ് സമരവാർഷികം ആഘോഷമാക്കാൻ ആയിരക്കണക്കിനു കർഷകർ ഡൽഹി അതിർത്തികളിലെത്തിയത്.

ഡൽഹി അതിർത്തികളായ സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിൽ വാർഷികപരിപാടികൾ നടക്കും. മറ്റു സംസ്ഥാനങ്ങളിൽ യൂണിയന്റെ നേതൃത്വത്തിൽ പ്രധാന ദേശീയപാതകൾ ഉപരോധിക്കും. തമിഴ്‌നാട്, ബിഹാർ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ തലസ്ഥാനങ്ങൾ കേന്ദ്രീകരിച്ച പ്രതിഷേധങ്ങളും സംഘടിപ്പിക്കും. റായ്‌പുരിലും റാഞ്ചിയിലും ട്രാക്ടർ റാലികളുണ്ടാവും. കൊൽക്കത്തയിൽ റാലി നടക്കുമെന്നും കിസാൻ മോർച്ച അറിയിച്ചു.

കാർഷികനിയമങ്ങൾ പാർലമെന്റിൽ റദ്ദാക്കിയ ശേഷവും വിളകൾക്ക് താങ്ങുവില നിയമപരമായി ഉറപ്പാക്കാമെന്ന്‌ കേന്ദ്രത്തിന്റെ ഉറപ്പും ലഭിച്ചെങ്കിലേ അതിർത്തികളിൽനിന്നു മടങ്ങിപ്പോവൂവെന്നാണ് കിസാൻ മോർച്ചയുടെ പ്രഖ്യാപനം.

Leave A Reply
error: Content is protected !!