കോഴിക്കോട്ടെ സ്വർണ്ണ കവർച്ച കേസ്; കുപ്രസിദ്ധ ഗുണ്ടാ തലവനെ പോലീസ് പിടികൂടി

കോഴിക്കോട്ടെ സ്വർണ്ണ കവർച്ച കേസ്; കുപ്രസിദ്ധ ഗുണ്ടാ തലവനെ പോലീസ് പിടികൂടി

കോഴിക്കോട്: വെസ്റ്റ് ബംഗാൾ സ്വദേശിയിൽ നിന്നും സെപ്തംബർ 20-ന് രാത്രി സ്വർണ്ണം കവർന്ന ശേഷം വിവിധ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിഞ്ഞ ക്വട്ടേഷൻ നേതാവിനെ കസബ പൊലീസ് ഇസ്പെക്ടർഎൻ പ്രജീഷിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും കസബ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്തൽ കേസുകൾ ഉൾപ്പെടെ നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ കോട്ടൂളി പൈപ്പ് ലൈൻ റോഡിലെ അമ്മാള നിലത്ത് വീട്ടിൽ എൻ പി ഷിബി(40) ആണ് പിടിയിലായത്.

പശ്ചിമ ബംഗാളിലെ വർധമാൻ സ്വദേശിയായ റംസാൻ അലി കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി കോഴിക്കോട് താമസിച്ച് സ്വർണ്ണാഭരണ നിർമ്മാണ പ്രവൃത്തി ചെയ്തു വരികയായിരുന്നു. ലിങ്ക് റോഡിലുള്ള തൻ്റെ സ്വർണ്ണ ഉരുക്ക് ശാലയിൽ നിന്നും മാങ്കാവിലേക്ക് ബൈക്കിൽ 1.200 കിലോഗ്രാം സ്വർണ്ണം ബൈക്കിൽ കൊണ്ടു പോകുമ്പോൾ ബൈക്കിൽ എത്തിയ എട്ടു പേർ ചേർന്ന് കോഴിക്കോട് തളി കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് അക്രമിച്ച് കവർന്ന് എടുക്കുകയായിരുന്നു.

Leave A Reply
error: Content is protected !!