ദത്ത് നടപടിയിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് അനുപമ ; മുഖ്യമന്ത്രി ഉമ്മൻചാണ്ടിയല്ല പിണറായി വിജയനാണ്

ദത്ത് നടപടിയിൽ മുഖ്യമന്ത്രി മറുപടി പറയണമെന്ന് അനുപമ ; മുഖ്യമന്ത്രി ഉമ്മൻചാണ്ടിയല്ല പിണറായി വിജയനാണ്

ദത്ത് നടപടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകണമെന്ന് അനുപമ . നടപടിയിൽ സമരവുമായി മുന്നോട്ടുപോകുമത്രെ . കുട്ടി കൂടെയുള്ളതിനാൽ സമര രീതിയിൽ മാറ്റമുണ്ടാകും . സമര സമിതിയുമായി ആലോചിച്ച ശേഷമായിരിക്കും സമര രീതി പ്രഖ്യാപിക്കുക.നീതി കിട്ടാത്ത നാടായി കേരളം മാറിയെന്നും, ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അനുപമ പറഞ്ഞു .

തന്റെ കുഞ്ഞിനെ കിട്ടാൻ ഒരു മാതാവ് എന്ന നിലയിൽ അനുപമ സമരം നടത്തിയതും അതെ തുടർന്നുണ്ടായ നീതി പോരാട്ടവുമെല്ലാം സമ്മതിക്കാം . താൻ നൊന്തുപെറ്റ കുഞ്ഞിനുവേണ്ടിയാണ് . കുഞ്ഞിനെ കയ്യിൽ കിട്ടുകയും ചെയ്തു .

എന്നിട്ടും അരി തിന്നതും പോരാ പിന്നെയും നായ്ക്കാ മുറുമുറുപ്പെന്ന് പറയുന്നത് പോലെ കുഞ്ഞിനെ വിട്ടുകിട്ടണമെന്ന ആവശ്യം നടന്നിട്ടും മുഖ്യമന്ത്രിയെ ചൊറിയാൻ നിൽക്കുവാ . മുഖ്യമന്ത്രി മറുപടി പറയണമത്രേ . മുഖ്യമന്ത്രിയുടെ മറുപടി കേട്ടത് തന്നെ . അനുപമേ താൻ ഒരായുസ്സ് മുഴുവൻ സമരമിരുന്നാലും ആ മറുപടി കേൾക്കില്ല . അങ്ങനെ മറുപടി പറയാനിരിക്കുന്ന ആളല്ല മുഖ്യമന്ത്രി കസേരയിലിരിക്കുന്ന സ പിണറായി വിജയൻ . അത് ഓർത്താൽ നന്ന് .

പിന്നെ അനുപമയെ പിന്തുണക്കുന്ന സമരസമിതിയോട് ഒരു ചോദ്യം നിങ്ങൾ ഈ സമരം കൊണ്ട് എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത് . ഒന്നറിഞ്ഞാൽ കൊള്ളാം അനുപമയെന്ന യുവതിയെ നിങ്ങൾ ചാൻസിറാണിയെപ്പോലെ വാഴ്ത്തുന്നുണ്ടല്ലോ . അത് ഏത് രീതിയിലാ ?അമ്മ,മങ്ങാത്തൊലി. പത്ത് മാസം ചുമന്ന കഥ പറയാനൊരു കഥാപാത്രം മാത്രമാണ് ഈ അമ്മ. മറ്റൊരുത്തിയെ വിധവയായപോലെ വിധവയാക്കിയ ഒരു പെണ്ണ്.

ജന്മം നല്‍കിയ മാതാപിതാക്കളെ പുറംകാലുകൊണ്ട് തൊഴിച്ച് കോളേജിൽ പഠിക്കാൻ പോയപ്പോൾ ഒരുത്തന്റെ ബീജം സ്വന്തം ഗര്‍ഭപാത്രത്തില്‍ ഏറ്റുവാങ്ങി പിഴച്ചു പെറ്റ ഒരു പെണ്ണ്. ഒരച്ഛന്റെ മനസ്സോ,ഒരമ്മയുടെ മനസ്സോ ഒരു സഹോദരന്റെ മനസ്സോ കാണാന്‍ കഴിയാതെ സ്വന്തം സുഖംമാത്രം തേടിപ്പോയ ഒരു പെണ്ണ്.

ഒരച്ഛന്റേയും ഒരമ്മയുടേയും മനസ്സ് കാണണമെങ്കില്‍ നിങ്ങളും ഒരച്ഛനോ അമ്മയോ ആയി നിങ്ങളുടെ കുട്ടികള്‍ ഇതുപോലെ അനാഥഗര്‍ഭം ധരിച്ച് വീട്ടിലെത്തണം. അപ്പോഴേ അതിന്റെ വില മനസ്സിലാകൂ. അപ്പോളേ സ്വന്തം മാനം രക്ഷിക്കാന്‍ എന്താ ചെയ്യുക എന്നാലോചിക്കയുള്ളു. അവര്‍ ചെയ്തത് അവര്‍ക്ക് ശരിയാണ്. നിയമത്തിന്റെ മുന്നില്‍ അവര്‍ കുറ്റവാളികളായേക്കാം.സമര സമിതിക്കാരെ ആരാന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല്. അവനവന്റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ ?നിങ്ങൾ തന്നെ അതിനുത്തരം കണ്ടുപിടിക്കൂ .

 

https://www.youtube.com/watch?v=aayyHDR2Ios

 

 

 

Leave A Reply
error: Content is protected !!