ആർആർആറിലെ മൂന്നാമത്തെ ഗാനം ഇന്ന് റിലീസ് ചെയ്യും

ആർആർആറിലെ മൂന്നാമത്തെ ഗാനം ഇന്ന് റിലീസ് ചെയ്യും

സംവിധായകൻ എസ് എസ് രാജമൗലിയുടെ ആർആർആറിന്റെ പ്രമോഷനുകൾ ഒക്ടോബർ 29 മുംബൈയിൽ ആരംഭിച്ചു.  ഇന്ത്യൻ സിനിമയുടെ പ്രതാപം തിരികെ കൊണ്ടുവരുന്നു എന്ന ടൈറ്റിലോടെയാണ് ആദ്യ പ്രൊമോ പുറത്തിറങ്ങിയത്.  സിനിമനയിലെ മൂന്നാമത്തെ ഗാനം ഇന്ന്  റിലീസ് ചെയ്യും.

സംവിധായകൻ എസ്എസ് രാജമൗലിയുടെ ആർആർആറിൽ ജൂനിയർ എൻടിആറും രാം ചരണും പ്രധാന വേഷങ്ങളിൽ എത്തുന്നു. തെലുങ്ക് സ്വാതന്ത്ര്യ സമര സേനാനികളായ അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നിവരുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു സാങ്കൽപ്പിക കഥയാണ് ആർആർആർ . ഡിവിവി ദനയ്യ നിർമ്മിച്ച ആർആർആർ 2022 ജനുവരി 7 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ കൂടാതെ ആലിയ ഭട്ട്, അജയ് ദേവ്ഗൺ, സമുദ്രക്കനി, റേ സ്റ്റീവൻസൺ, ഒലീവിയ മോറിസ്, അലിസൺ ഡൂഡി എന്നിവരും ആർആർആറിൽ അഭിനയിക്കും. കൊറോണ വൈറസ് പാൻഡെമിക് കാരണം ആർആർആറിന്റെ ഷൂട്ടിംഗും റിലീസും പലതവണ മാറ്റിവച്ചിരുന്നു.

Leave A Reply
error: Content is protected !!