ദത്ത് വിവാദം; പാർട്ടിക്ക് തന്നെ നാണക്കേട് ഉണ്ടാക്കിയെന്ന് സിപിഎം ഏരിയ സമ്മേളനം

ദത്ത് വിവാദം; പാർട്ടിക്ക് തന്നെ നാണക്കേട് ഉണ്ടാക്കിയെന്ന് സിപിഎം ഏരിയ സമ്മേളനം

അമ്മയുടെ പക്കൽ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നൽകിയതുമായി ബന്ധപ്പെട്ട വിവാദം പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്ന് സിപിഎം വഞ്ചിയൂർ ഏരിയാ സമ്മേളനത്തിൽ വിമർശനം. ശിശുക്ഷേമ സമിതിയുടെ പ്രവർത്തനത്തിലും പാർട്ടി നടപടി വൈകുന്നതിലും വിമർശനമുണ്ടായി. അമ്മയക്ക് കുഞ്ഞിനെ കിട്ടണമെന്നാണ് പാർട്ടിയുടെ നിലപാടെന്ന് ജില്ലാ സെക്രട്ടറി യോഗത്തെ വ്യക്തമാക്കി.

അനുപമ അജിത്ത് ദമ്പതികളുടെ മകനെ തട്ടിക്കൊണ്ടുപോയി ദത്തു നൽകിയ കേസിലെ ഒന്നാം പ്രതിയായ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ സിപിഎം നേതാവാണ്. സംഭവത്തിൽ സിപിഎം നേതാവായ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനെതിരെയും തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനെതിരെയും അനുപമ ആരോപണം ഉയർത്തിയിട്ടുണ്ട്. ഇവർക്കെല്ലാം സംഭവത്തിൽ പങ്കുണ്ടെന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്.

Leave A Reply
error: Content is protected !!