കോഴിക്കോട്ട് വീണ്ടും സിക വൈറസ് സ്ഥിരീകരിച്ചു; മുന്നറിയിപ്പ് നൽകി അധികൃതർ

കോഴിക്കോട്ട് വീണ്ടും സിക വൈറസ് സ്ഥിരീകരിച്ചു; മുന്നറിയിപ്പ് നൽകി അധികൃതർ

കോഴിക്കോട്ട് വീണ്ടും സിക വൈറസ് സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. കോവൂർ സ്വദേശിയായ യുവതിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ആലപ്പുഴ, പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള പരിശോധന ഫലങ്ങൾ പോസിറ്റീവാണ്. എന്നാൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.

കഴിഞ്ഞ പതിനേഴിനാണ് യുവതി രോഗലക്ഷണങ്ങളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ബെംഗളൂരുവിൽ നിന്ന് എത്തിയ യുവതിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ പറയുന്നത്.

Leave A Reply
error: Content is protected !!