തലമുടിയുടെ നല്ല സംരക്ഷണത്തിനായി മാറ്റാം ഈ ശീലങ്ങൾ….

തലമുടിയുടെ നല്ല സംരക്ഷണത്തിനായി മാറ്റാം ഈ ശീലങ്ങൾ….

തലമുടി കൊഴിച്ചിലും താരനും ആണ് ഇന്നത്തെ കാലത്ത് പലരും നേരിടുന്ന പ്രശ്‌നങ്ങള്‍. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവർ ഉണ്ട്. പല കാരണങ്ങള്‍ കൊണ്ടും തലമുടി കൊഴിച്ചില്‍ ഉണ്ടാകാം.പക്ഷെ നിത്യജീവതത്തിൽ നാം ചെയ്യേണ്ട ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍, തലമുടി കൊഴിച്ചിലിനെ അകറ്റാം. തലമുടിയുടെ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട ചില എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം…

കുളിച്ച് കഴിഞ്ഞാൽ ഉടൻ നനഞ്ഞിരിക്കുന്ന തലമുടി ചീവുന്ന ശീലം പലർക്കും ഉണ്ട്. എന്നാല്‍ ഇത് തലമുടിക്ക് അത്ര നല്ലതല്ല. അതിനാല്‍ നനഞ്ഞ തലമുടിയെ ഉണങ്ങാന്‍ നേരം കൊടുക്കുക എന്ന ശീലം പിന്തുടരേണ്ടതാണ്. മുടിയിഴകള്‍ എല്ലായ്പ്പോഴും ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് ഉണക്കുന്ന ശീലവും ഉപേക്ഷിക്കുക. ദിവസവും പത്ത് മിനിറ്റില്‍ കൂടുതൽ തലമുടി ചീവാതിരിക്കാനും ശ്രദ്ധിക്കണം.

കൃത്യമായ ഇടവേളയില്‍ തലമുടി വെട്ടാന്‍ പലരും മറക്കാറുണ്ട്. മൂന്നുമാസം കൂടുമ്പോൾ മുടി വെട്ടുന്നത് ശീലമാക്കണം. ഇത് മുടിയുടെ അറ്റം വിണ്ടുകീറുന്നതു തടയുകയും ഇതുവഴി തലമുടി വളരാനും വളരെയധികം സഹായകരമാകും.

ദിവസവും ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകുന്ന ശീലം പലര്‍ക്കുമുണ്ട്. ഷാംപൂവിന്‍റെ അമിത ഉപയോഗം തലമുടിക്ക് ദോഷം ചെയ്യും. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം മാത്രം ഷാംപൂ ഉപയോഗിക്കാം. തലമുടിയുടെ സ്വഭാവം അനുസരിച്ചുള്ള ഷാംപൂ തെരഞ്ഞെടുക്കുകയും വേണം. ഷാംപൂ ചെയ്തു കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്.

തലമുടിയില്‍ പുതിയ ഉത്പന്നങ്ങൾ പരീക്ഷിക്കുന്നതിന് മുമ്പ് അലർജി ടെസ്റ്റ് പലരും നടത്താറില്ല. അലർജി ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ ഉപയോഗിക്കാതിരിക്കുക എന്നതാണ് ചർമ്മത്തെയും തലമുടിയെയും സംരക്ഷിക്കാന്‍ ചെയ്യേണ്ട പ്രധാന കാര്യം.

Leave A Reply
error: Content is protected !!