ഇടുക്കി ജില്ലയിൽ രാത്രിയാത്രാ നിരോധനം; കല്ലാർ ഡാം തുറന്നേക്കും

ഇടുക്കി ജില്ലയിൽ രാത്രിയാത്രാ നിരോധനം; കല്ലാർ ഡാം തുറന്നേക്കും

തൊടുപുഴ: ഇടുക്കിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ രാത്രിയാത്രാ നിരോധനം ഏർപ്പെടുത്തി.

മലയോര മേഖലയിലേക്കുള്ള യാത്ര നാളെ രാവിലെ ഏഴ് മണി വരെ ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

സംസ്ഥാനത്ത് അ‍ഞ്ച് ജില്ലകളിൽ  ആണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിക്ക് പുറമേ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കോഴിക്കോട്, കണ്ണൂർ, കാസർകോട് ഒഴികെ ഉള്ള മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ മഴ ശക്തമായിട്ടുണ്ട്.

അതേസമയം ഇടുക്കി കല്ലാർ ഡാം തുറന്നേക്കും. ജലനിരപ്പ് 823.60 മീറ്റർ എത്തിയാൽ തുറക്കും. 822.20 മീറ്റർ ആണ് ഇപ്പോൾ ജലനിരപ്പ്.

Leave A Reply
error: Content is protected !!