ബസ് കാറിലിടിച്ച് യാത്രക്കാർക്ക് പരിക്ക്

ബസ് കാറിലിടിച്ച് യാത്രക്കാർക്ക് പരിക്ക്

പരിയാരം : സ്വകാര്യ ബസ് പരിയാരം കോരൻപീടികയ്ക്ക് സമീപം കാറിലിടിച്ച് കാർ യാത്രികർക്ക് പരിക്കേറ്റു. പയ്യന്നൂർ ഭാഗത്തേക്ക്‌ പോകുന്ന സ്വകാര്യ ലിമിറ്റഡ്‌ സ്റ്റോപ്‌ ബസാണ്‌ കാറിലിടിച്ചത്‌. ബസ്‌ അമിതവേഗത്തിലായിരുന്നുവെന്ന്‌ പരിക്കേറ്റവർ പറഞ്ഞു.

 

സാരമായി പരിക്കേറ്റ പുന്നേരി പേരൂർ രാധ(65)യെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മകൻ ആനന്ദിന് നിസ്സാര പരിക്കേറ്റു. ഭാര്യയും പിഞ്ചുകുഞ്ഞും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നാഷണൽ ഹൈവേയിൽ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ അമിതവേഗം കാൽനടയാത്രക്കാർക്കും മറ്റ് വാഹന യാത്രക്കാർക്കും ഭീഷണിയാണെന്ന് നാട്ടുകാർ പറഞ്ഞു.

Leave A Reply
error: Content is protected !!