യുവതിയെ വീട്ടിൽ കയറി അക്രമി​ച്ച യുവാവ് പിടിയിൽ

യുവതിയെ വീട്ടിൽ കയറി അക്രമി​ച്ച യുവാവ് പിടിയിൽ

യുവതിയെ വീട്ടിൽ കയറി അക്രമി​ച്ച യുവാവ് പിടിയിൽ.
കണ്ണനല്ലൂർ കളളിക്കാട് തൊടിയിൽ പുത്തൻ വീട്ടിൽ മുഹമ്മദ് റാഫിയാണ് (38) പിടിയിലായത്.ഇയാളുടെ സുഹൃത്ത് അമിത പലിശയ്ക്ക് ​ യുവതിക്ക് പണം കടം നൽകിയിരുന്നു. അതിന്റെ തവണ മുടങ്ങിയതിനെ തുടർന്ന് പണം പിരിക്കാൻ എത്തിയ ഇരുവരും യുവതിയുമായി വാക്ക് തർക്കത്തിലാകുകയും യുവതിയെ ദേഹോപദ്റവം ഏൽപ്പിക്കുകയും ചെയ്തു

. തടയാനൊരുങ്ങിയ പതിമൂന്നുകാരിയായ മകളെ ഇവർ ദേഹോപദ്റവം ഏൽപ്പിക്കുകയും കുട്ടിയുടെ മുന്നിൽ വച്ച് യുവതിയോട് അപമര്യാദയായി
പെരുമാറുകയും ചെയ്തു. യുവതി കൊട്ടിയം പൊലീസിൽ നൽകി​യ പരാതി​യെത്തുടർന്ന് എസ്.ഐമാരായ സുജിത്ത് ബി.നായർ, അനൂപ്, ഫിറോസ്ഖാൻ, എസ്.സി.പി.ഒ ചിത്രലേഖ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.

Leave A Reply
error: Content is protected !!