കുവൈത്തിൽ പ്രഫഷണലുകൾക്ക് ഓൺലൈൻ വഴി ടൂറിസ്റ്റ് വിസ അനുവദിക്കും

കുവൈത്തിൽ പ്രഫഷണലുകൾക്ക് ഓൺലൈൻ വഴി ടൂറിസ്റ്റ് വിസ അനുവദിക്കും

കുവൈത്തിൽ പ്രഫഷണലുകൾക്ക് ഓൺലൈൻ വഴി ടൂറിസ്റ്റ് വിസ അനുവദിക്കും.അമേരിക്ക, ബ്രിട്ടൻ തുടങ്ങി 53 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും ഇ വിസക്ക് അപേക്ഷിക്കാമെന്നും കുവൈത്ത് താമസകാര്യ വകുപ്പ് അറിയിച്ചു. അമേരിക്ക ബ്രിട്ടൻ, സ്വിറ്റസർലാൻഡ്, ഇറ്റലി, ജപ്പാൻ, ഫ്രാൻസ്, തുർക്കി തുടങ്ങി 53 രാജ്യങ്ങൾ ഉൾക്കൊള്ളുന്ന പട്ടികയാണ് കഴിഞ്ഞ ദിവസം താമസകാര്യ വകുപ്പ് പുറത്ത് വിട്ടത്. ലിസ്റ്റഡ് രാജ്യങ്ങളിലെ പൗരന്മാർക്ക് കുവൈത്തിലേക്ക് വരാൻ ഓൺലൈൻ വഴി വിസ അനുവദിക്കും.

പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടില്ല. ജിസിസി രാജ്യങ്ങളിൽ പ്രവാസം നയിക്കുന്ന ചില പ്രഫഷനലുകൾക്കും ഇ വിസക്ക് അപേക്ഷിക്കാം. ഡോക്ടർ, എൻജിനീയർ, നിയമവിദഗ്ധൻ, സർവകലാശാല അധ്യാപകൻ, മാധ്യമപ്രവർത്തകൻ, പൈലറ്റ്, സിസ്റ്റം അനലിസ്റ്റ്, കമ്പ്യൂട്ടർ പ്രോഗ്രാമർ, മാനേജർ, സ്ഥാപന ഉടമകൾ തുടങ്ങിയവയാണ് ഇ വിസ ലഭിക്കുന്ന പ്രഫഷനുകൾ.

Leave A Reply
error: Content is protected !!