മദ്യലഹരിയിൽ ആക്രമണം; രണ്ടുപേർക്കു കുത്തേറ്റു

മദ്യലഹരിയിൽ ആക്രമണം; രണ്ടുപേർക്കു കുത്തേറ്റു

ഹരിപ്പാട് : കരിപ്പുഴ പുത്തൻവീട് പാലമൂട്ടിൽ വടക്കേതിൽ സുരേഷ്(48), മുട്ടം കുഴിവേലിൽ പുത്തൻവീട്ടിൽ രതീഷ്(40) എന്നിവർക്കു കുത്തേറ്റു. സംഭവത്തിൽ മുട്ടംസ്വദേശിയായ ജയനെ പോലീസ് പിടികൂടി. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെ മുട്ടംകുളം ജങ്ഷനിലാണ് സംഭവം.
മദ്യപിച്ച് സ്റ്റാൻഡിലെത്തിയ ജയൻ, സുരേഷുമായി വാക്കുതർക്കമുണ്ടായി. ഇതാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. കത്രികകൊണ്ടായിരുന്നു ആക്രമണം.

മദ്യപിച്ച് സ്റ്റാൻഡിലെത്തിയ ജയൻ, സുരേഷുമായി വാക്കുതർക്കമുണ്ടായി. ഇതാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. കത്രികകൊണ്ടായിരുന്നു ആക്രമണം. സുരേഷിന്റെ വയറ്റിൽ ആഴത്തിൽ മുറിവുണ്ട്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സുരേഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Leave A Reply
error: Content is protected !!