ലഹരിവിമുക്ത നവകേരളം പരിപാടി സംഘടിപ്പിച്ചു

ലഹരിവിമുക്ത നവകേരളം പരിപാടി സംഘടിപ്പിച്ചു

നായത്തോട് ജി. മെമ്മോറിയൽ സ്മാരക ഹയർ സെക്കൻഡ സ്കൂളിൽ ലഹരിവിമുക്ത നവകേരളം പരിപാടി സംഘടിപ്പിച്ചു. ജില്ലാ ലൈബ്രറി കൗൺസിലും എക്സൈസും നായത്തോട് കുമാരൻ മാസ്റ്റർ സ്മാരക നവയുഗ വായനശാലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത് .

നഗരസഭ പ്രതിപക്ഷ നേതാവ് ടി.വൈ. ഏല്യാസ് ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് ഷാജിയോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. റേഞ്ച് സിവിൽ എക്സൈസ് ഓഫീസർ എം.എ. ധന്യ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ഇൻചാർജ് ഹേമലത, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി, എം. ജോസഫ്, എൻ.പി. ജിഷ്ണു എന്നിവർ പ്രസംഗിച്ചു. ആർ.എൽ.വി കോളേജ് വിദ്യാർത്ഥിനി വൈഷ്ണവി സുബ്രഹ്മണ്യം ഓട്ടൻതുള്ളൽ അവതരിപ്പിച്ചു. ലഹരിവിരുദ്ധ സന്ദേശവുമായി തിരുവനന്തപുരം മിഷൻ ഒഫ് ലൈഫ് പപ്പറ്റിന്റെ പാവനാടകവും അരങ്ങേറി.

Leave A Reply
error: Content is protected !!