ദേശീയപാത സ്ഥലമെടുപ്പ്; താലൂക്കിൽ സാങ്കേതിക കുരുക്കുകളഴിയുന്നില്ല

ദേശീയപാത സ്ഥലമെടുപ്പ്; താലൂക്കിൽ സാങ്കേതിക കുരുക്കുകളഴിയുന്നില്ല

ചേർത്തല : ദേശീയപാതയുടെ വികസനത്തിനായി കരാർനടപടികൾ പൂർത്തിയാകുമ്പോഴും താലൂക്കിൽ സ്ഥലമെടുപ്പിലെ സാങ്കേതിക കുരുക്കുകളഴിയുന്നില്ല.റീസർവേ നടക്കാത്ത വില്ലേജുകളിൽ ത്രീഡി വിജ്ഞാപനത്തിൽ പലയിടത്തും പാളിച്ചകളുണ്ടായിരുന്നു. ഇനി വീണ്ടും വിട്ടുപോയ സർവേനമ്പരുകൾ ചേർത്ത് വിജ്ഞാപനമിറക്കി നടപടികൾ പൂർത്തിയാക്കാനായി ദേശീയപാത സ്ഥലമെടുപ്പുവിഭാഗം നടപടികൾ ആരംഭിച്ചിട്ടുണ്ട്.

താലൂക്കിൽ പത്ത്‌ വില്ലേജ് പരിധിയിലാണ് സ്ഥലമെടുപ്പ്. ഇതിൽ നാലുവില്ലേജുകളിൽ മാത്രമാണ് റീസർവേ പൂർത്തിയായത്. വിട്ടുപോയ നമ്പരുകൾക്കായി സർവേ നടക്കുന്നു. ഇതിനുശേഷം വിജ്ഞാപനമിറക്കും. ആകെ താലൂക്കിൽ ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ 10 ശതമാനത്തിൽ താഴെയാണ് സാങ്കേതിക കുരുക്കുവന്നിരിക്കുന്നത്. നിലവിൽ താലൂക്കിൽ 25 ശതമാനം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി നഷ്ടപരിഹാരത്തുക കൈമാറി. നോട്ടിഫിക്കേഷനിൽ വിട്ടുപോയ സർവേനമ്പരുകൾ ഉൾപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നിർമാണത്തെ ബാധിക്കില്ലെന്ന് സ്ഥലമെടുപ്പുവിഭാഗം തഹസിൽദാർ അറിയിച്ചു

Leave A Reply
error: Content is protected !!