ഒമാനിൽ വടക്കൻ ശർഖിയ ഗവർണറേറ്റിൽ വെള്ളി, ശനി ദിവസങ്ങളിൽ വിദേശികൾക്ക് സൗജന്യ വാക്‌സിൻ

ഒമാനിൽ വടക്കൻ ശർഖിയ ഗവർണറേറ്റിൽ വെള്ളി, ശനി ദിവസങ്ങളിൽ വിദേശികൾക്ക് സൗജന്യ വാക്‌സിൻ

ഒമാനിൽ വടക്കൻ ശർഖിയ ഗവർണറേറ്റിൽ വെള്ളി, ശനി ദിവസങ്ങളിൽ വിദേശികൾക്ക് സൗജന്യ വാക്‌സിൻ.നൽകും. സി.ഡി.സി ഇബ്രയിലും, ഗവർണറേറ്റിലെ എല്ലാ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും വാക്‌സിൻ എടുക്കാം. ഒന്നാമത്തേയോ രണ്ടാമത്തേയോ ഡോസ് വാക്‌സിൻ ഇവിടെ നിന്ന് എടുക്കാവുന്നതാണെന്ന് ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു. സമയം രാവിലെ എട്ട് മണിമുതൽ രാത്രി ഒമ്പത് മണിവരെയാണ് വാക്‌സിൻ ലഭിക്കുക.

മസ്‌കത്ത് ഗവർണറേറ്റിൽ വിദേശികൾക്ക് വാക്‌സിൻ ഊർജിതമായി നൽകാൻ മൊബൈൽ ടീമിനെ രൂപവത്കരിച്ചിട്ടുണ്ട്. സബ്ലത്ത് മത്ര, സിബിലെ മെഡിക്കൽ ഫിറ്റ്‌നസ് സെൻറർ എന്നിവിടങ്ങളിൽ നടന്ന ക്യാമ്പിലും നിരവധിപേരായിരുന്നു വാക്‌സിൻ എടുക്കാൻ എത്തിയിരുന്നത്. ഒമാനിൽ കോവിഡിനെതിരെയുള്ള വാക്‌സിനേഷൻ നടപടികൾ വിവിധ ഗവർണറേറ്റുകളിൽ ഊർജിതമായി തുടരുകയാണ്.

Leave A Reply
error: Content is protected !!