ജനവാസകേന്ദ്രങ്ങളിലും ഭീഷണിയായി കാട്ടുപന്നികൾ

ജനവാസകേന്ദ്രങ്ങളിലും ഭീഷണിയായി കാട്ടുപന്നികൾ

കണ്ണൂർ: കാട്ടുപന്നികളെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിന് കാതോർത്ത് കൃഷിക്കാർ. കാരണം, അവർ കഷ്ടപ്പെട്ട് കൃഷിചെയ്തുണ്ടാക്കുന്ന ഉത്‌പന്നങ്ങൾ നശിപ്പിക്കുന്നതിൽ ഏറിയപങ്കും പന്നികളാണ്. കാട്ടാനകളുടെ ഭീഷണി മലയോരങ്ങളിലും വനപ്രദേശങ്ങളിലും ഒതുങ്ങുമ്പോൾ പന്നികൾ എല്ലായിടത്തും കൃഷിക്കാർക്ക് ഭീഷണിയുയർത്തുന്നു.

1972-ൽ പാർലമെന്റ് പാസാക്കിയ വനം-വന്യജീവി സംരക്ഷണനിയമമാണ് വംശനാശഭീഷണി നേരിടുന്നതിന്റെ അടിസ്ഥനത്തിൽ വന്യജീവികളെ പട്ടികകളാക്കി തിരിച്ചത്. ഒരിക്കലും വംശനാശഭീഷണി നേരിടാത്ത കാക്കകൾ, ചുണ്ടെലികൾ, എലികൾ, വവ്വാലുകൾ എന്നിവ അഞ്ചാം പട്ടികയിലാണ്. ഇവ ക്ഷുദ്രജീവികൾ എന്നും അറിയപ്പെടുന്നു. നിലവിൽ പന്നികൾ മൂന്നാം പട്ടികയിലാണ്. ഈ പട്ടികയിൽപ്പെടുന്ന ജീവികളെ കൊന്നാൽ മൂന്നുവർഷംവരെ തടവുശിക്ഷ ലഭിക്കാം.

Leave A Reply
error: Content is protected !!