യൂത്ത് കോൺഗ്രസ്സ് മുണ്ടേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസ്സ് മുണ്ടേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

യൂത്ത് കോൺഗ്രസ്സ് മുണ്ടേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മുണ്ടേരി പക്ഷിസങ്കേതത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധ കൂട്ടായ്മ . വികസനത്തിനുവേണ്ടിയുളള പ്രഖ്യാപനങ്ങൾ ബജറ്റിൽ നടത്തിയിട്ടും പദ്ധതി പ്രദേശത്ത് യാതൊരുവിധ പ്രവർത്തനങ്ങളും ഇതുവരെ നടത്തിയിട്ടില്ല.

പക്ഷിസങ്കേതം സാമൂഹ്യ വിരുദ്ധരുടെ താവളമാക്കി മാറ്റിയിരിക്കുകയാണ്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലക്ഷ്മണൻ തുണ്ടിക്കോത്ത് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഉമ്മർ മുണ്ടേരി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം സി പി ജിഷ, റിൻസി ബാലൻ, അനീഫ് കെ.കെ, എം മഹമൂദ്, ടി പി ഇസ്മയിൽ എന്നിവർ സംസാരിച്ചു.

Leave A Reply
error: Content is protected !!