ഓര്‍ഡിനറി ബസ് സൂപ്പര്‍ ഫാസ്റ്റാക്കിയതിന് പ്രതിഷേധ ധർണ

ഓര്‍ഡിനറി ബസ് സൂപ്പര്‍ ഫാസ്റ്റാക്കിയതിന് പ്രതിഷേധ ധർണ

ഓര്‍ഡിനറി ബസ് സൂപ്പര്‍ ഫാസ്റ്റാക്കി ലാഭത്തിന് വേണ്ടി ആലുവ വരെ സര്‍വിസ് നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ ധർണ നടത്തി . കെ.എസ്.ആര്‍.ടി.സി പാറശ്ശാല ഡിപ്പോയില്‍ യാതൊരു പെര്‍മിറ്റും ഇല്ലാത്ത പൊളിക്കുവാന്‍ മാറ്റിയിട്ടിരുന്ന പഴക്കം ചെന്ന ഓർഡിനറി ബസ് ആണ് സൂപ്പർഫാസ്റ്റാക്കി മാറ്റിയത് .കുറുംങ്കൂട്ടി പാറശ്ശാല ഡിപ്പോയ്ക്ക് സമീപം ആണ് പ്രതിഷേധ ധര്‍ണ്ണ നടത്തിയത് .

ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്‍റ് അഡ്വ. എം. പ്രദീപിന്‍റെ അധ്യക്ഷതയില്‍ ജില്ല വൈസ് പ്രസിഡന്‍റ് അഡ്വ. ആര്‍.എസ്. രാജീവ് ധർണ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് വെട്ടികുറച്ച ബസ് സര്‍വിസ് പുനരാരംഭിക്കണമെന്നും പെര്‍മിറ്റില്ലാത്ത ബസിനെ സൂപ്പര്‍ ഫാസ്റ്റാക്കി ഓടിച്ചതിന് നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് ഡിപ്പോ എം.ടി.ഒയ്ക്ക് നിവേദനം നല്‍കി.

Leave A Reply
error: Content is protected !!