മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ കൂ​ടി തു​റ​ന്നു; ജാ​ഗ്ര​താ നിർദേശം

മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ കൂ​ടി തു​റ​ന്നു; ജാ​ഗ്ര​താ നിർദേശം

തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​റി​ൽ ജ​ല​നി​ര​പ്പ് 141.45 അ​ടി​യാ​യി. ഇതോടെ ഡാ​മി​ന്‍റെ ഒ​രു ഷ​ട്ട​ർ കൂ​ടി തു​റ​ന്നു.

798 ഘ​ന​യ​ടി വെ​ള്ളം പു​റ​ത്തേ​യ്ക്ക് ഒ​ഴു​ക്കും. നി​ല​വി​ൽ ര​ണ്ട് ഷ​ട്ട​റു​ക​ളാ​ണ് തു​റ​ന്നി​രി​ക്കു​ന്ന​ത്.

പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും താ​മ​സി​ക്കു​ന്ന​വ​ര്‍ ജാ​ഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്ന് ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.  ഇ​ടു​ക്കി​യി​ൽ 2400.56 അ​ടി​യാ​ണ് ജ​ല​നി​ര​പ്പ്.

അതേസമയം കേരളത്തിൽ അടുത്ത 5 ദിവസം മഴ തുടരാൻ സാധ്യതയുണ്ട്. നവംബർ 25 മുതൽ 29 വരെ ഒറ്റപെട്ട ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ കാലാവസ്ഥാ മോഡലുകൾ പ്രകാരമുള്ള മഴ സാധ്യതാ പ്രവചനമനുസരിച്ചും രണ്ടു ദിവസം ശക്തമായ മഴ സാധ്യതയുണ്ട്.

തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ പുതിയ ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ രൂപപ്പെടാൻ സാധ്യതയുണ്ട് . പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചാരിക്കുന്ന ന്യൂനമർദ്ദം ശ്രീലങ്ക, തെക്കൻ തമിഴ് നാട് തീരത്തേക്ക് നീങ്ങാനാണ് സാധ്യത.

 

Leave A Reply
error: Content is protected !!